ഓരോ ഭാഷയും സംസ്കാരത്തിൻ്റെ അടയാളമാവുന്നു.

ഒരു ഭാഷയെ അറിയുക എന്നു പറഞ്ഞാൽ ഒരു സംസ്കാരത്തെ അനുഭവിക്കുക എന്നു കൂടെ അർത്ഥമുണ്ട്..

അതിനാൽ ലോക് ഡൗൺ കാലത്തെ അനിശ്ചിതത്വം നമുക്ക് അനുഗ്രഹമാക്കി മാറ്റാം.

കേരളത്തിലെ പ്രശസ്തമായൊരു സ്കൂളിൽ ,അധ്യാപനത്തിൽ നാലു പതിറ്റാണ്ടിൻ്റെ അനുഭവമുള്ള ഗീത ടീച്ചറിൽ നിന്നും നമ്മുടെ കുട്ടികൾ ലോകത്തെ അറിയട്ടെ..

മലയാളത്തെയും….

എല്ലാ പ്രായത്തിലെ കുട്ടികൾക്കുമായി തുറന്നിരിക്കുകയാണ് വിജ്ഞാനത്തിന്റെ  ഓൺലൈൻ ജാലകങ്ങൾ….

മുത്തു പവിഴങ്ങൾ കൊരുത്തൊരു പൊന്നു നൂൽ പോലെ മനോഹരമെന്ന് കവികൾ വാഴ്ത്തിയ മലയാളത്തിന് മാത്രമായി നമുക്ക് നല്കാം

ആഴ്ചയിൽ ഒരു മണിക്കൂർ